Roal

നാഷനല്‍ ട്രസ്റ്റ് ഹിയറിംഗ്; 48 അപേക്ഷകള്‍ തീര്‍പ്പാക്കി

ആലപ്പുഴ: കളക്ടറേറ്റില്‍ നടന്ന നാഷണല്‍ ട്രസ്റ്റ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സിറ്റിംഗില്‍ 48 അപേക്ഷകള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിംഗില്‍ 50 അപേക്ഷകളാണ് പരിഗണിച്ചത്. 30 പേര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അനുവദിച്ചു.

വസ്തു സംബന്ധമായ 20 അപേക്ഷകളില്‍ 18 എണ്ണം തീര്‍പ്പാക്കി. സിറ്റിങ്ങില്‍ സബ് ജഡ്ജ് എം. ജലജ റാണി, ഡിവൈ.എസ്.പി. സജിമോന്‍, ഐ.സി.ഡി.എസ് ജില്ലാ ഓഫീസര്‍ ജെ. മായാ ലക്ഷ്മി, ഡോ. പാര്‍വതി, സബ് രജിസ്ട്രാര്‍ കെ. ഗിരീഷ് കുമാര്‍, നാഷണല്‍ ട്രസ്റ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ടി.ടി. രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply