Roal

മത, ഭാഷാ ന്യൂനപക്ഷ നിർണയം സംസ്ഥാന തലത്തിലാകണമെന്ന് സുപ്രീംകോടതി

ഡൽഹി:മത,ഭാഷാ ന്യൂനപക്ഷങ്ങളെ നിർണയിക്കുന്നത് സംസ്ഥാന തലത്തിലായിരിക്കണമെന്ന് സുപ്രീം കോടതി. ദേശീയ തലത്തിൽ ന്യൂനപക്ഷമായതു കൊണ്ടു മാത്രം ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ അവകാശങ്ങൾ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമായതിനാൽ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് യു.പി സ്വദേശി ദേവകിനന്ദൻ ഠാക്കൂർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ്‌മാരായ യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗലാൻഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ലഡാക്ക്, ജമ്മു കാശ്മീർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഹിന്ദുക്കൾ ന്യൂനപക്ഷമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Leave A Reply