ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവുമായി ഉത്തർ പ്രദേശ് സർക്കാർ

ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവുമായി ഉത്തർ പ്രദേശ് സർക്കാർ. 98,107 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി വരുമാനം. 1.50 ലക്ഷം കോടി രൂപയാണ് ഈ വർഷം പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ, 57,000 കോടി രൂപയുടെ അധിക നികുതി വരുമാനം ഈ വർഷം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

സംസ്ഥാനത്തെ ജിഎസ്ടി പിരിവ് ക്രമാനുഗതമായി വർദ്ധിക്കുകയാണ്. കൃത്യമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മുന്നോട്ട് പോകുന്നതിന്റെ ഫലമാണ് ഇതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. നികുതി പിരിവിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം ഉന്നതതല യോഗത്തിന് ശേഷം വിശദീകരിച്ചു.

Leave A Reply