മിഷൻ വാത്സല്യ പദ്ധതിക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 2009-10 മുതൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ “മിഷൻ വാത്സല്യ” ശിശു സംരക്ഷണ സേവന (സിപിഎസ്) പദ്ധതി വനിതാ ശിശുവികസന മന്ത്രാലയം നടപ്പിലാക്കുന്നു.

ഇന്ത്യയിലെ ഓരോ കുട്ടിക്കും ആരോഗ്യകരവും സന്തോഷകരവുമായ ഒരു ബാല്യകാലം ഉറപ്പാക്കുക, അവരുടെ മുഴുവൻ കഴിവുകളും കണ്ടെത്തി വളരാൻ അവരെ സഹായിക്കുക ,കുട്ടികളുടെ വികസനത്തിനായി സുസ്ഥിരമായ രീതിയിൽ ഒരു അന്തരീക്ഷം സൃഷ്ടിക്കുക ,ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ന്റെ ഉത്തരവുകൾ പാലിക്കുന്നതിനും സുസ്ഥിര വികസന  ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ സഹായിക്കുക എന്നിവയാണ്   മിഷൻ വാത്സല്യയുടെ ലക്ഷ്യം . അവസാന ആശ്രയമെന്ന നിലയിൽ  ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക്  കുടുംബാധിഷ്ഠിത സ്ഥാപനേതര പരിചരണം മിഷൻ വാത്സല്യ പ്രോത്സാഹിപ്പിക്കുന്നു.

നിയമാനുസൃത സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക; സേവന വിതരണ ഘടനകളെ ശക്തിപ്പെടുത്തുക; ഉയർന്ന തലത്തിലുള്ള സ്ഥാപന പരിചരണം/സേവനങ്ങൾ; സ്ഥാപനേതര സമൂഹാധിഷ്ഠിത പരിചരണം പ്രോത്സാഹിപ്പിക്കുക; അടിയന്തര ഔട്ട്റീച്ച് സേവനങ്ങൾ; പരിശീലനവും വിഭവ ശേഷി വർദ്ധിപ്പിക്കലും എന്നിവയാണ്  മിഷൻ വാത്സല്യയുടെ കീഴിലുള്ള ഘടകങ്ങൾ

പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മന്ത്രാലയവുമായി ധാരണാപത്രം  (എംഒയു) ഒപ്പുവച്ചു. കേന്ദ്ര-സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ തമ്മിലുള്ള നിശ്ചിത ചെലവ് പങ്കിടൽ അനുപാതം അനുസരിച്ച് മിഷൻ വാത്സല്യ കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കും.

മന്ത്രാലയം, മിഷൻ വാത്സല്യ പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചു മിഷൻ വാത്സല്യ പദ്ധതിക്ക്കീഴിൽ ,സംസ്ഥാന ഗവൺമെന്റുകളോടും/കേന്ദ്ര ഭരണ പ്രദേശ ങ്ങളോടും 2022-23 വർഷത്തേക്കുള്ള സാമ്പത്തിക നിർദ്ദേശങ്ങളും പദ്ധതികളും തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  വാത്സല്യ പദ്ധതിയുടെ മാനദണ്ഡങ്ങൾ 01 ഏപ്രിൽ 2022 മുതൽ പ്രാബല്യത്തിലുണ്ട് .

Leave A Reply