വിദേശ സംഭരണത്തിനുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ മൂന്ന് സ്വകാര്യ ബാങ്കുകൾക്ക് കേന്ദ്രം അംഗീകാരം നൽകി

ന്യൂഡൽഹി: ഗവൺമെന്റ് ബിസിനസ്സ് സ്വകാര്യമേഖലാ ബാങ്കുകൾക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി,  എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ മൂന്ന് സ്വകാര്യമേഖല ബാങ്കുകൾക്ക്  മന്ത്രാലയത്തിന്റെ വിദേശ സംഭരണത്തിനുള്ള ലെറ്റർ ഓഫ് ക്രെഡിറ്റും ബാങ്ക് ട്രാൻസ്ഫർ ബിസിനസ്സും നൽകാൻ ധനകാര്യ സേവന വകുപ്പ്,  MoD ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങൾ ഈ മൂന്ന് ബാങ്കുകളുമായും അടുത്തിടെ MoD-യെ പ്രതിനിധീകരിച്ച് ന്യൂഡൽഹിയിലെ PCDA ഒപ്പുവച്ചു.

ഇതുവരെ, ഈ സേവനങ്ങൾ MoD-യ്ക്ക് നൽകാൻ അംഗീകൃത പൊതുമേഖലാ ബാങ്കുകളെ മാത്രമേ ആനുവദിച്ചിരുന്നുള്ളൂ. ഇതോടെ ആദ്യമായി മൂന്ന് സ്വകാര്യ ബാങ്കുകൾക്കും വിദേശ സംഭരണത്തിനുള്ള സാമ്പത്തിക സേവനങ്ങൾ നൽകാൻ MoD അനുവദിച്ചു.

തിരഞ്ഞെടുത്ത ബാങ്കുകൾക്ക് ഓരോന്നിനും മൂലധന, റവന്യൂ വിഭാഗങ്ങളിൽ 2000 കോടി രൂപയുടെ ലെറ്റർ ഓഫ് ക്രെഡിറ്റ് ബിസിനസ്സ്  (മൂലധനത്തിനും വരുമാനത്തിനും കീഴിലായി ഓരോ ബാങ്കിനും 666 കോടി രൂപ)  ഒരേസമയം ഒരു വർഷത്തേക്ക് അനുവദിച്ചേക്കാം. ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഈ ബാങ്കുകളുടെ പ്രവർത്തനം പതിവായി നിരീക്ഷിക്കും.

Leave A Reply