16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവ്

തീരൂര്‍ : പതിനാറു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. കല്‍പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇരിങ്ങാവൂര്‍ ആശാരിപ്പടി പടിക്കപ്പറമ്പില്‍ മുഹമ്മദ് ബശീര്‍ മാനു (40) വിനെയാണ് വിവിധ വകുപ്പുകളിലായി തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ആണ് ശിക്ഷ വിധിച്ചത്.

പ്രതി സമാനമായ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ മാജിദ അബ്ദുല്‍ മജീദ്, ആഇഷ പി ജമാല്‍ എന്നിവര്‍ ഹാജരായി.

Leave A Reply