വിരാജ് പേട്ട : കുടകില്‍ കാലവര്‍ഷക്കെടുതി രൂക്ഷം. മഴ ശക്തമായതോടെ കുടകിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ വ്യാഴാഴ്ച മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മടിക്കേരി – മംഗളൂരു പാതയിലെ സംപാജെയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. തലക്കാവേരി – ബാഗമണ്ഡല റോഡില്‍ കൂറ്റന്‍ പാറ റോഡിലേക്കുവീണ് ഗതാഗതം തടസ്സപ്പെട്ടു. പാറ നീക്കാനുള്ള ശ്രമത്തിലാണ് അധികൃതരും നാട്ടുകാരും.
കാവേരീ തീര ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. റോഡുകള്‍ പരക്കെ തകര്‍ന്നു. ബംഗളൂരു – കണ്ണൂര്‍ പാതയിലെ മാക്കൂട്ടം ചുരം റോഡ് മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.