ഫിൻജെന്റ് മികച്ച തൊഴിലിടം

കൊച്ചി : ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ മികച്ച തൊഴിലിടങ്ങളുടെ റാങ്കിങ്ങിൽ ആറാം സ്ഥാനം കരസ്ഥമാക്കി ഫിൻജെന്റ്. ഗ്രേറ്റ് മിഡ് സൈസ് വർക്ക്പ്ലേസ് വിഭാഗത്തിലാണ് ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന മുൻനിര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ ഫിൻജെന്റിന്റെ നേട്ടം.

കോവിഡ് മഹാമാരി, വിതരണ ശൃംഖലകളിലെ തടസം, പണപ്പെരുപ്പം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലാണ് കഴിഞ്ഞ വർഷം 33-ാം സ്ഥാനത്തായിരുന്ന ഫിൻജെന്റ് കുതിപ്പ് നടത്തിയത്. കഴിഞ്ഞ വർഷം 300 പുതിയ നിയമനങ്ങൾ നടത്തിയ കമ്പനി കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ 100 നിയമനങ്ങൾകൂടി നടത്തി വരികയാണ്.

“ജീവനക്കാർക്ക് കണ്ടെത്താനുമുള്ള മികച്ച തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്ന ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള ഒരു നാഴികക്കല്ലാണ് “ഗ്രേറ്റ് പ്ലേസ് ടു വർക്ക്” സർട്ടിഫിക്കേഷനെന്ന് ഫിൻജെന്റ് സിഇഒയും ചെയർമാനുമായ സാമുവൽ വർഗീസ് പറഞ്ഞു.

Leave A Reply