തമിഴ്നാടിനെ വിഭജിക്കണം; ആവശ്യവുമായി വീണ്ടും ബിജെപി സംസ്ഥാന ഘടകം

ചെന്നൈ:  തമിഴ്നാടിനെ വിഭജിക്കണമെന്ന് ബിജെപി സംസ്ഥാന ഘടകം. ബിജെപി എംഎല്‍എയായ നെെനര്‍ നാഗേന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ചത്.

തമിഴ്നാടിനെ രണ്ടായി വിഭജിച്ചാല്‍ ഭരണ സൗകര്യം ഉണ്ടാകുമെന്നും വിഭജനത്തിലൂടെ കൂടുതല്‍ കേന്ദ്രഫണ്ട് ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ ഡിഎംകെ പാലിക്കാത്തതിനാല്‍ ബിജെപി സംസ്ഥാനത്തുടനീളം നിരാഹാര സമരങ്ങളും പ്രകടനങ്ങളും നടത്തിവരുന്നതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്..

നേരത്തെ തമിഴ്നാടിനു സ്വയംഭരണാവകാശം വേണമെന്നും ഇല്ലെങ്കില്‍ പ്രത്യേക തമിഴ് രാജ്യമെന്ന ആവശ്യം ഉന്നയിക്കുമെന്നും ഡിഎംകെ നേതാവ് എ രാജ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് നാഗേന്ദ്രന്‍ സംസ്ഥാനം വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

 

Leave A Reply