ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ആയി എം.വി എസ് മൂര്‍ത്തി ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ പുതിയ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ (സിഎംഒ) ആയി എം.വി.എസ് മൂര്‍ത്തി നിയമിതനായി. ബാങ്കിങ്, ഫിനാന്‍സ്, അസറ്റ് മാനേജ്മെന്‍റ്, ഇന്‍ഷുറന്‍സ്, മുച്വല്‍ ഫണ്ട് തുടങ്ങിയ മേഖലകളിലായി രാജ്യത്തെ മുന്‍നിര കമ്പനികളില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള മൂര്‍ത്തി, ടാറ്റ എഎംസി മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായിരുന്നു.

ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍, കസ്റ്റമര്‍ എക്സ്പീരിയന്‍സ്, ടെക്നോളജി എന്നിവ സമന്വയിപ്പിച്ചു കൊണ്ടും ഫിന്‍ടെക്ക്, സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി  ഏര്‍പ്പെട്ടിട്ടുള്ള  തന്ത്രപ്രധാന പങ്കാളിത്തവും മറ്റും ഉപയോഗപ്പെടുത്തിക്കൊണ്ടും ഫെഡറല്‍ ബാങ്കിന്‍റെ വളര്‍ച്ചയ്ക്ക് കരുത്തു പകരുകയാണ് എം വി എസ് മൂര്‍ത്തിയുടെ ചുമതല.

ഫെഡറല്‍ ബാങ്കിന്‍റെ ഉയര്‍ച്ചയിലേക്കുള്ള പ്രയാണത്തിന് എം.വി.എസ് മൂര്‍ത്തിയുടെ വലിയ അനുഭവസമ്പത്ത് മുതല്‍കൂട്ടാകുമെന്ന് ഫെഡറല്‍ ബാങ്ക് പ്രസിഡന്‍റും ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ പറഞ്ഞു.

Leave A Reply