തൃശ്ശൂര്‍: കടം വാങ്ങിയ രൂപ തിരികെ കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു .അക്രമത്തില്‍ തമിഴ് നാട് സ്വദേശികള്‍ക്ക് വെട്ടേറ്റു.കുന്നംകുളത്തിനടുത്ത് ചിറമനേങ്ങാട് പുളിക്കപറമ്ബ് കോളനിയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്.കയ്യിലും നെഞ്ചിലും മുറിവേറ്റ രണ്ട് പേരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടം കൊടുത്ത 2000 രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനാണ് വെട്ടിയത്.തമിഴ്നാട് സ്വദേശികള്‍ മുമ്ബ് പെരുമ്ബിലാവ് ആനക്കല്ലിലാണ് താമസിച്ചിരുന്നത്. കല്ല് കൊത്ത് തൊഴിലാളികളാണിവര്‍. സുഹ്യത്തുകളായ ഇവരില്‍ നിന്ന് രണ്ടായിരം രൂപ കണ്ണന് കടം വാങ്ങിയതായി പറയുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.