പയ്യന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ യുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കാറ്ററിംങ്ങ് തൊഴിലാളി കരിവെള്ളൂര്‍ അയത്രവയല്‍ സ്വദേശി കിണറ്റുകരയില്‍ കെ.അനൂപ് (38) കരിവെള്ളൂര്‍ തെരുവിലെ പുതിയ വീട്ടില്‍ വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ്.ഐ. സിസി അബ്രഹാമും സംഘവും പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ 4.15 ഓടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ഗവ.ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായ രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടിയിലായത്.ദിവസങ്ങളായി പോലീസ് കരിവെള്ളൂരും പരിസരത്തും മയക്കുമരുന്ന് സംഘത്തെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.