പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. ആം ആദ്മി പാര്‍ട്ടി (എഎപി) തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവര്‍ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങള്‍ രാഘവ് ഛദ്ദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

ചണ്ഡിഗഢിലെ മന്നിന്റെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 48 വയസ്സുകാരനായ ഭഗവന്ത് മാന്‍- ന്റെ വധു 32-കാരിയായ ഡോ. ഗുര്‍പ്രീത് കൗര്‍ ആണ്.

ഭഗവത് മന്നിന് ഏറെ നാളായി പരിചയമുള്ള ഗുര്‍പ്രീത് കൗര്‍ പഞ്ചാബിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ്. എഎപി നേതാവ് രാഘവ് ഛദ്ദയ്ക്കായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ചുമതല.

മാനിന്റെ രണ്ടാം വിവാഹമാണിത്. ആദ്യഭാര്യ ഇന്ദര്‍പ്രീത് കൗറും 2 മക്കളും യുഎസില്‍ സ്ഥിരതാമസമാണ്. ഇരുവരും വിവാഹമോചിതരായിട്ട് 6 വര്‍ഷമായി.

Leave A Reply