ആരക്കുഴയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണശ്രമം

ആരക്കുഴ: എറണാകുളം ആരക്കുഴയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണശ്രമം. പണ്ടപ്പിള്ളി,പാറക്കടവ് പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലാണ് വ്യാപകമായി മോഷണശ്രമം നടന്നത്. പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് പണ്ടപ്പിള്ളി ഭാഗത്ത് മോഷണശ്രമം നടന്നതെന്ന് വിവിധ സിസി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പണ്ടപ്പിള്ളിയിലെ തടിമില്ലിലെ ഓഫീസ് മുറി കുത്തിപ്പൊളിച്ച് കയറിയെങ്കിലും പണം ഇവിടെ സൂക്ഷിക്കാത്തതിനാല്‍ കാര്യമായ തോതില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

പെട്രോള്‍ പമ്പില്‍ ഒരു മണി മുതല്‍ ഒന്നര വരെയുള്ള സമയത്തെ സിസി ക്യാമറദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. പണ്ടപ്പിളളി പ്രദേശത്തെ വിവിധ സ്ഥാപനങ്ങള്‍ക്കു മുമ്പിലൂടെ ഒരാള്‍ കറുത്ത കോട്ടു ധരിച്ച് കൈയില്‍ ഇരുമ്പുവടിയുമായി നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമണ്. ചില സ്ഥലത്ത് മടക്കിക്കുത്തിയ മുണ്ടും ഷര്‍ട്ടും ധരിച്ച ചിത്രവും ലഭിച്ചിട്ടുണ്ട്. പണ്ടപ്പിള്ളിയില്‍ നിന്ന് പാറക്കടവു ഭാഗത്തേക്ക് ഒരാള്‍ നടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.പാറക്കടവിലും ഏതാനും സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തിയിട്ടുണ്ട്. മൂവാറ്റുപുഴ,തൊടുപുഴ പോലീസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച് വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Leave A Reply