ഇടുക്കി: ഉടുമ്ബഞ്ചോല ചെമ്മണ്ണാറില്‍ ദുരൂഹ സാഹചര്യത്തില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മോഷണം നടന്ന വീട്ടുടമ രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കൊല്ലപ്പെട്ടത്.രാജേന്ദ്രനും ജോസഫും തമ്മിലുണ്ടായ മല്‍പ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് ജോസഫ് കൊല്ലപ്പെടാന്‍ കാരണം. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്. ജോസഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനക്കായി കൊണ്ടുപോയി.ഇടുക്കി ഉടുമ്ബന്ചോലക്ക് സമീപം ചെമ്മണ്ണാറില്‍വെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തന്നെയായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.