മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണം എന്നു പറഞ്ഞ ഉഷാ ജോർജ്ജ് താമസിക്കുന്ന വീട്ടിൽ രണ്ടു തോക്ക്. ഇതെന്താ വെള്ളരിക്കാ പട്ടണമോ. ഇവിടെ പോലീസും കളക്ടറും ഒന്നും ഇല്ലേ. ഒരു യുവതി 11 മണിക്ക് കൊടുത്ത കേസിൽ മൂന്നുമണിക്ക് പ്രതിയായ ജോർജിനെ അറസ്റ്റ് ചെയ്ത നാടാണ് .
എന്നിട്ടും ഇവിടുത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഒരാഴ്ചയ്ക്കുള്ളിൽ വെടിവെച്ച് കൊല്ലുമെന്ന് താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന പരിശുദ്ധ കൊന്തയെ സാക്ഷിയാക്കി മാധ്യമങ്ങളുടെ മുൻപാകെ പരസ്യമായി ആക്രോശിച്ചത് ഇവിടുത്തെ പോലീസും കോട്ടയം കളക്ടറും മാത്രം കേട്ടില്ല. മാനസിക വിഷമം കൊണ്ട് പറഞ്ഞതാണെന്ന ന്യായം പറയാം. അതുതന്നെയാണ് ന്യായം.
മാത്രമല്ല ഉഷ ജോജിനെതിരെ പോലീസില്‍ പരാതി നൽകിയിട്ടും പരാതി കണ്ടില്ലെന്ന് നടിക്കുകയാണ് . കാസര്‍കോട് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഉഷ ജോര്‍ജിനെതിരെ വധ ഭീഷണിക്ക് കേസെടുക്കണമെന്നാണ് പരാതി.
”ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഞങ്ങളുടെ ശാപം പിന്നാലെയുണ്ട്. ഒരു നിരപരാധിയെ, ആ പുളളിക്ക് ഇത്രയും പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? ഇതാണ് ഉഷാ ജോർജ്ജ് പറഞ്ഞത് .
ആംസ് ആക്ട് മാനസിക വിഷമം ഉള്ളവരെ തോക്കു പോലെയുള്ള മാരക ആയുധങ്ങൾ സൂക്ഷിക്കുന്നതിൽ നിന്നും തടയുന്നു. ഉഷാ ജോർജ്ജ് ഈ പ്രസ്താവന നടത്തിയിട്ട് ഒരാഴ്ച ആകാറായി. മാത്രമല്ല ലൈസര്സി എന്ന പിസി ജോർജ് ഒന്നിൽ കൂടുതൽ ക്രിമിനൽ കേസിൽ പ്രതിയുമാണ്. ഇതെല്ലാം അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന മട്ടിൽ നടക്കുന്ന കോട്ടയം കളക്ടറെയും പോലീസിനെയും ഈരാറ്റുപേട്ട സിഐയെയും സർവീസിൽ നിന്ന് മാറ്റി നിർത്തണം.
അവർ മനോ വിഷമത്താൽ മുഖ്യമന്ത്രിയെ കിട്ടിയില്ലങ്കിൽ കിട്ടിയവനെയോ അതുമല്ല ആരെയും കിട്ടിയില്ലെങ്കിൽ സ്വയമോ വെടിവച്ചു അപകടമുണ്ടായിക്കഴിഞ്ഞു പരിതപിക്കാനും പതം പറയാനും നടപടിയെടുക്കാനും നിൽക്കുകയാണോ അധികൃതർ എന്നാണ് ജനം ചോദിക്കുന്നത്.