ടെക് അധിഷ്ഠിത നിർമാണ കമ്പനിയായ ബിൽഡ്നെക്സ്റ്റിൽ 3.5 മില്യൺ ഡോളറിന്റെ നിക്ഷേപവുമായി പിഡിലൈറ്റ് വെഞ്ച്വേഴ്സ്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് അധിഷ്ഠിത നിർമാണ കമ്പനിയായ  ബിൽഡ്നെക്സിറ്റിൽ 3.5 മില്യൺ ഡോളറിന്റെ ‘പ്രീ സീരിസ് എ’ നിക്ഷേപവുമായി പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മധുമാല  വെഞ്ച്വേഴ്സ്. ബിൽഡ്നെക്സ്റ്റിന്റെ നിലവിലുള്ള നിക്ഷേപകരായ കോംഗ്ലോ വെഞ്ച്വേഴ്സ്, വിനീത് കുമാർ (സിഇഒ, നേറ്റീവ്), ദീപ് ഗുപ്ത (ഫാറ്റ്എൻജിൻ) എന്നിവരും റൗണ്ടിൽ പങ്കെടുത്തു.

പുതിയതായി ലഭിച്ച മൂലധനം ഉപയോഗിച്ച് ബിൽഡ്നെക്സ്റ്റ് തങ്ങളുടെ ഗവേഷണ, വികസന പദ്ധതികൾ വിപൂലികരിക്കാനും വെർച്വൽ റിയാലിറ്റി ടെക്നോളജി എക്സ്പീരിയൻസ് സെന്ററുകൾ നവീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ബിൽഡ്നെക്സ്റ്റിന്റെ പ്രവർത്തനം  വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ബിൽഡ്നെക്സ്റ്റിന്റെ ഐടി അധിഷ്ഠിത ഇന്റിരീയർ സർവീസുകളും നിർമാണവും ഇൻ  ഹൗസ് ടൂളുകളുടെയും സാങ്കേതികവിദ്യയുടെയും വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തി ദൃശ്യവൽക്കരണം, ഉത്പന്നങ്ങളുടെ തിരഞ്ഞെടുപ്പും സംഭരണവും, ബജറ്റ് നിയന്ത്രണം, നിർമാണ മേൽനോട്ടം എന്നിവയിലെല്ലാം കൃത്യമായി ഇടപ്പെടുന്നു. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ രൂപം എന്തായിരിക്കുമെന്ന് ഉപഭോക്താക്കൾക്ക് മനസിലാകുന്ന തരത്തിൽ കൃത്യമായി ദൃശ്യവൽക്കരണം സാധ്യമാക്കുന്ന നിരവധി ‘എക്സിപീരിയൻസ് സെന്ററുകളാണ്’ കേരളത്തിലും തെലങ്കാനയിലും പ്രവർത്തിക്കുന്നത്.

ഇത്തരത്തിലുള്ള ദൃശ്യവത്കരണത്തിലൂടെ ഉപഭോക്താവിന് തന്നെ തങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും കാര്യക്ഷമമല്ലാത്തവ ഒഴിവാക്കാനും സാധിക്കും. ഉത്പന്നങ്ങളുടെ അതാത് സമയത്തെ വില വിആറുമായി (VR) ബന്ധിപ്പിക്കുന്നതിനുള്ള പേറ്റന്റും കമ്പനിക്കുണ്ട്. ലോകത്ത് എവിടെയിരുന്നുകൊണ്ടും  മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് നിർമാണം വിലയിരുത്തുന്നതിന് ബിൽഡ്നെക്സ്റ്റിന്റെ തന്നെ പ്രൊജക്ട് മാനേജ്മെന്റ് ആപ്ലിക്കേഷനും കമ്പനി നിർമിച്ചിട്ടുണ്ട്. നിർമാണ സൈറ്റിലെ അതാത് ദിവസത്തെ പ്രവർത്തനങ്ങളുടെ സംഗ്രഹവും ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

Leave A Reply