ല​ക്ഷ്മ​ൺ പ​രി​ശീ​ലി​പ്പി​ച്ച യു​വ​നി​ര ഇ​ന്ന് രോ​ഹി​തി​നു കീ​ഴി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ആ​ദ്യ ട്വ​ന്റി20 മ​ത്സ​ര​ത്തി​ന്

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ഒരുക്കങ്ങൾക്കിടെ സമാന്തരമായി വി.വി.എസ്. ലക്ഷ്മണിന്റെ പരിശീലനത്തിൽ അയർലൻഡിനെതിരെ ട്വന്റി20 പരമ്പര കളിച്ച യുവനിരയെ നയിക്കാൻ രോഹിത് ശർമയെത്തുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര പരമ്പരയിലെ ആദ്യ ട്വന്റി20 വ്യാഴാഴ്ച നടക്കുമ്പോൾ ടെസ്റ്റിലുണ്ടായിരുന്നവർക്കെല്ലാം വിശ്രമം അനുവദിച്ചിട്ടുണ്ട്.

ലക്ഷ്മൺ തന്നെയാണ് ഈ മത്സരത്തിൽ കോച്ച്. അടുത്ത കളികൾക്കുള്ള ടീമിൽ വലിയ മാറ്റമുണ്ട്. സീനിയർ താരങ്ങളെല്ലാം തിരിച്ചുവരുന്നതോടെ ലോകകപ്പിനുമുമ്പ് ‘സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്’ പരമ്പരയായിരിക്കും ഇതെന്ന് ഉറപ്പാണ്. അർഹതയുള്ളവർ അതിജീവിക്കുമെന്നർഥം. അയർലൻഡിനെതിരായ മത്സരങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് വലിയ സംതൃപ്തി നൽകുന്ന പ്രകടനങ്ങളായിരുന്നില്ല.

Leave A Reply