കൊച്ചി: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതിയുമായി അമേരിക്കൻ മലയാളിയായ നഴ്സ്. ടെക്സസിലെ വീട്ടിൽ അതിഥിയായി എത്തിയ സമയത്താണ് അക്രമമുണ്ടായതെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി പറഞ്ഞു. നഗ്നമായി യോഗ ചെയ്യുന്ന വീഡിയോയും സ്വാമി യുവതിക്ക് വാട്ട്സാപ്പിൽ അയച്ചു.
ശിവഗിരി മഠത്തിന് കീഴിൽ നോർത്ത് അമേരിക്കയിൽ ആശ്രമം സ്ഥാപിക്കാൻ ടെക്സാസിൽ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് കൈയ്യേറ്റം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീട് സ്വാമി ക്ഷമ പറഞ്ഞു. എന്നാൽ, അടുത്തിടെ സ്വാമി യുവതിക്ക് നഗ്ന വീഡിയോ അയച്ചു. നഗ്നനായി യോഗ ചെയ്യുന്ന വിഡിയോ ആണ് അയച്ചത്. നാട്ടിലെത്തിയ ശേഷം യുവതി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുകയായിരുന്നു.