വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചതിനു കാമുകനെ പൊലീസ് പിടികൂടി

കുന്നംകുളം (തൃശൂർ) ∙ കാറിനു മുന്നിൽ തൂങ്ങിക്കിടന്ന വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചതിനു കാമുകനെ പൊലീസ് പിടികൂടി. തന്നെ ഉപേക്ഷിച്ചു കടന്നുകളയാൻ യുവാവ് ശ്രമിച്ചപ്പോഴാണു യുവതി കാറിനു മുന്നിൽ തൂങ്ങിക്കിടന്നത്. ഇവർ താഴെ വീണതോടെ കാമുകൻ സംഭവ സ്ഥലത്തുനിന്നു കടന്നുകളഞ്ഞെങ്കിലും പിന്നീട് പൊലീസ് പിടികൂടി.

കാവീട് കരുവായിപറമ്പ് തറയിൽ അർഷാദിനെയാണ് ( 27) അറസ്റ്റ് ചെയ്തത്.‍ ഭർത്താവിനെയും 2 കുട്ടികളെയും ഉപേക്ഷിച്ച വീട്ടമ്മയാണു കാമുകനുമായി പിണങ്ങിയതോടെ കാറിനു മുന്നിൽ തൂങ്ങിക്കിടന്നത്. പരുക്കേറ്റ ചെറായി സ്വദേശിനിയായ മുപ്പത്തേഴുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കസ്റ്റഡിയിൽ എടുത്ത കാറിൽ നിന്ന് ലഹരിമരുന്ന് എംഡിഎംഎ കണ്ടെടുത്തു. വധശ്രമം, സ്ത്രീയെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസ്.

Leave A Reply