വ്യാജ ആഭരണം പണയംവെച്ച് പണം തട്ടൽ; പ്രതി പോലീസ് പിടിയിൽ

ചേർപ്പ്: തൃശൂർ ചേർപ്പിൽ വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കുറുമ്പിലാവ് കോട്ടംറോഡിൽ ചെമ്പാപ്പിള്ളി വീട്ടിൽ ചന്ദ്രമോഹനെയാണ് (45) ചേർപ്പ് പോലീസ് പിടികൂടിയത്. കനറ ബാങ്കിന്റെ പഴുവിൽ, ചേർപ്പ് ബ്രാഞ്ചുകളിലായി 45.5 ഗ്രാം, 3.52 ഗ്രാം ആഭരണങ്ങളാണ് 1,33,000 രൂപക്ക് പണയം വെച്ചത്.

പണയംവെച്ചത് വ്യാജ സ്വർണാഭരണങ്ങൾ ആണെന്ന് മനസ്സിലായതോടെ ബാങ്ക് മാനേജർമാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ചേർപ്പ് സർക്കിൾ ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply