കൊരട്ടിയിൽ വീട്ടമ്മയെ അടിച്ചുവീഴ്ത്തി സ്വര്‍ണ കവർച്ച

കൊരട്ടി: തൃശൂർ കൊരട്ടിയിൽ പട്ടാപ്പകല്‍ വീട്ടമ്മയെ ചിരവമുട്ടികൊണ്ട് അടിച്ചുവീഴ്ത്തി സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചു. കൊരട്ടി കട്ടപ്പുറം മേലേടന്‍ പോളിയുടെ ഭാര്യ ജെസ്സിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെയാണ് സംഭവം.ഇവരിൽ നിന്നും മാലയും വളയും അടക്കം മൂന്നര പവനാണ് കവർന്നത്.

ഇവരുടെ ബന്ധുവായ കറുകുറ്റി സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു . പരിക്കേറ്റ വീട്ടമ്മ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply