കോട്ടയം: ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി പോലീസ്. കാരാപ്പുഴ സ്വദേശി ഷംനാസാണ് (38) പോലീസ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 11.30ഓടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം.രാത്രിയിൽ സ്റ്റാൻഡിലെത്തിയ ഷംനാസ് ജിലുവിന്റെ ഓട്ടോ ഓട്ടംവിളിച്ചു.
സ്ഥിരമായി സ്റ്റാൻഡിൽനിന്ന് ഓട്ടം വിളിക്കുകയും തുടർന്ന് പ്രശ്മുണ്ടാക്കുകയും ചെയ്ത ഷംനാസിനൊപ്പം ഓട്ടംപോകാൻ ജിലു തയാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി, ഇതോടെ ഷംനാസ് കമ്പിവടി ഉപയോഗിച്ച് അടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. ജിലു ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ടി. ശ്രീജിത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് .