വിംബിൾഡൺ ടെന്നീസ് മത്സരം; വനിതാ സെമി ഇന്ന്‌ നടക്കും

ലണ്ടൻ: വിംബിൾഡൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ സെമിഫൈനൽ ഇന്ന്‌ നടക്കും. ജർമനിയുടെ തത്യാന മരിയ ടുണീഷ്യയുടെ ഓനസ്‌ ജാബിയറിനെയും സിമോണ ഹാലെപ്‌ (റുമാനിയ) എലെന റിബാകിനയെയും (കസാക്കിസ്ഥാൻ) നേരിടും.

രണ്ട്‌ കുട്ടികളുടെ അമ്മയായ മുപ്പത്തിനാലുകാരി തത്യാന നാട്ടുകാരി ജൂലി നീമിയറെയാണ്‌ തോൽപ്പിച്ചത്‌. സിമോണ അമേരിക്കയുടെ അമാൻഡ അനിസിമോവയെ 6–-2, 6–-4ന്‌ മറികടന്നു. റിബാകിന ഓസ്‌ട്രേലിയക്കാരി അജ്‌ല ടോം എൽജാനോവിച്ചിനെ 4–-6, 6–-2, 6–-3ന്‌ തോൽപ്പിക്കുകയും ചെയ്തു.

Leave A Reply