നിയമസഭ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എം ബി രാജേഷ്

തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് 8 മിനിറ്റില്‍ ഇന്നലെ നിയമസഭ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍ എം ബി രാജേഷ്.സഭ നടപടി സുഗമമായി മുന്നോട്ട് കൊണ്ട് പോകുന്നതിനു തടസം നേരിട്ടത് കൊണ്ടാണ് ഇന്നലത്തെ നടപടി.ചോദ്യോത്തര വേള തുടർന്ന് പോകാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് നിർത്തി വച്ചത്.മുൻപും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

ബഹളം കാരണം നടപടി മുന്നോട്ട് കൊണ്ട്പോകാനായില്ല.2013 ഇൽ  5 മിനുട്ട് കൊണ്ട് സഭ പിരിഞ്ഞിട്ടുണ്ട്.ഇന്നലത്തെത് അസാധാരണ നടപടി അല്ല .മുൻകാലങ്ങളിലും ഇത്തരം കീഴ് വഴക്കം ഉണ്ടെന്നിരിക്കെ അതൊന്നും കണക്കിലെടുക്കാതെ അസാധാരണ നടപടി എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥ ഉണ്ടായി.അത് ശരിയല്ല.10 ആം സഭയുടെ 14 ആം സമ്മേളനത്തിലും തുടർച്ചയായി സമാന സ്ഥിതി ഉണ്ടായി.മാധ്യമങ്ങളേയും സ്പീക്കര്‍ വിമർശിച്ചു. ചട്ടവും കീഴ്വഴക്കവും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.: അത് കണക്കിലെടുത്ത് വേണം മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാനും ചർച്ചകൾ നടത്താനും: കീഴ് വഴക്കം നോക്കാതെ അസാധാരണ നടപടി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ പ്രതിപക്ഷം സീറ്റിൽ ഇരിക്കുമ്പോൾ ആണ് സഭ പിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്  vd സതീശൻ ഓര്‍മ്മിപ്പിച്ചു.പ്രതിപക്ഷം നടുത്തളതിൽ ഇറങ്ങും മുൻപാണ് നിർത്തി വെച്ചതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം [സ്പീക്കരുടെ റൂളിങ്ങിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നുവെന്ന്  മന്ത്രി p രാജീവ് വിമര്‍ശിച്ചു

Leave A Reply