‘ബിഗ് ബോസ് ഫ്രണ്ട്‍സ്’; ഫോട്ടോ പങ്കുവെച്ച് ബിഗ്‌ബോസ് താരം റോണ്‍സണ്‍

ബിഗ് ബോസ് സീസൺ നാല് അവസാനിച്ചിട്ട് ദിവസങ്ങൾ അധികം കഴിഞ്ഞിട്ടില്ല. ബിഗ് ബോസിൽ, നിന്ന് 92-ാമത്തെ എപ്പിസോഡിലാണ് റോൺസൺ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് ഇത്രയും ദിവസം ബിഗ് ബോസിൽ നിന്നയാൾ എന്നാണ് റോൺസണെ മോഹൻലാൽ വിശേഷിപ്പിച്ചത്. അതു തന്നെയായിരുന്നു ബിഗ് ബോസ് വീട്ടിലെയും റോൺസന്റെ റോൾ. പലപ്പോഴും വിവാദങ്ങളിൽ നിന്ന് മാറിനിന്ന റോൺസണെ സഹ മത്സരാർത്ഥികൾ പോലും വിമർശിച്ചെങ്കിലും ആ സൗമ്യ മുഖത്തിന് ആരാധകർ ഏറെയുണ്ടായിരുന്നു .

ബിഗ് ബോസ് വീട് തനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനുള്ള ഇടമായാണ് കാണുന്നതെന്നും റോൺസൺ ഒരിക്കൽ പറഞ്ഞു. ടാസ്‍കിൽ പറഞ്ഞ വാദങ്ങൾ പലരും ചോദ്യം ചെയ്യുകയും അങ്ങനെയല്ലെന്ന് വാദിക്കുകയും ചെയ്‍തത് പ്രേക്ഷകർ കണ്ടിരുന്നു. എന്നാൽ തനിക്ക് ബന്ധങ്ങൾ തന്നെയാണ് വലുതെന്നാണ് റോൺസൺ ഒരിക്കൽ കൂടി പറയുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങളിൽ റോൺസൺ വിൻസെന്റ്, റിയാസ്, വിനയ്, നവീൻ എന്നിവർ ഒരുമിച്ചെത്തുകയാണ്.

Leave A Reply