പെരുമ്പാവൂരിൽ കഞ്ചാവ് വേട്ട; അന്തര്‍സംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍

പെരുമ്പാവൂര്‍: കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ.വില്‍പനക്കായി കൈവശംവെച്ച കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുമൊണാണ് (30) പെരുമ്പാവൂര്‍ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്. ഇയാളില്‍നിന്ന് 2.50 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

നാട്ടില്‍നിന്നും എത്തിക്കുന്ന കഞ്ചാവ് അന്തര്‍ സംസ്ഥാനക്കാര്‍ക്ക് വില്‍പന നടത്തുന്നതാണ് ഇയാളുടെ പ്രധാന ജോലി. വില്‍പനക്കായി മറ്റൊരാള്‍ക്ക് കൊടുക്കാന്‍ കുറുപ്പംപടി എം.ജി.എം സ്‌കൂള്‍ കവലയില്‍ നില്‍ക്കുന്നതിനിടയാണ് പിടിയിലായത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.ജി. മധുസൂദനന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എല്‍. ഗോപാലകൃഷണന്‍, സി.വി. കൃഷ്ണദാസ്, പി.ടി. രാഹുല്‍ തുടങ്ങിയവർ പങ്കാളികളായി.

Leave A Reply