അലക്സിയ പുട്ടെല്ലാസിന് ഇത്തവണത്തെ യൂറോകപ്പ് നഷ്ടമാകും

ഇംഗ്ലണ്ട്: നിലവിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്ബാൾ താരം, ബാലൺ ഡി ഓർ പുരസ്കാര ജേതാവ് സ്പാനിഷ് ക്യാപ്ടൻ അലക്സിയ പുട്ടെല്ലാസിന് ഇത്തവണത്തെ യൂറോകപ്പ് നഷ്ടമാകും. ഇന്നലെ പരിശീലനത്തിനിടെയാണ് 28കാരിയായ അലക്സിയ പുട്ടെല്ലാസിന്റെ ഇടത്തേ കാൽമുട്ടിന് പരിക്കേറ്റത്.

കഴിഞ്ഞയാഴ്ചയാണ് പുട്ടെല്ലാസ് സ്പെയിനായി 100 മത്സരങ്ങൾ കളിച്ച ആദ്യ വനിതാ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്. രാജ്യത്തിനായി ഏറ്റവു കൂടുതൽ ഗോൾ നേടിയ ജെന്നിഫർ ഹെർനമോസോയ്ക്ക് പരിക്കിനെ തുടർന്ന് യൂറോ നഷ്ടമായതിന്പിന്നാലെ പുട്ടെല്ലാസിനും പരിക്കേറ്റത് സ്പെയിന് വലിയ തിരിച്ചടിയായ . ഇന്നലെയാണ് വനിതാ യൂറോ ടൂർണമെന്റ് തുടങ്ങിയത്. ഈമാസം 31നാണ് ഫൈനൽ.

Leave A Reply