ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

സതാപ്ടണ്‍: ഇന്ത്യാ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് ആരംഭിക്കും. രാത്രി 10:30 ന് സതാംപ്ടണിലെ റോസ്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം. കോവിഡ് മാറി നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയ മത്സരം കൂടിയാവും ഇത്. ജോസ് ബട്‍ലർ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരമാണ് ഇംഗ്ലണ്ടിന്റേത്. മലയാളി താരം സഞ്ജു സാംസണ് ഇന്ന് ടീമിൽ ഇടമുണ്ടാകുമെന്നാണ് സൂചന. പരമ്പരയിൽ മൂന്ന് മത്സരങ്ങങ്ങളാണ് ഉള്ളത്.

രോഹിതിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന്റെ കരുത്തു വർധിപ്പിക്കുമെന്നതിൽ സംശയമില്ല. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ട് ടീം ടി20യിൽ അതീവ അപകടകാരികളാണ്‌. അത് കൊണ്ടു തന്നെ പരീക്ഷണങ്ങൾക്ക് മുതിരാതെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെത്തന്നെ ഇന്ത്യ ഇന്ന് കളത്തിലിറക്കുമെന്ന കാര്യം ഉറപ്പ്. ഐപിഎല്ലിൽ മോശം ഫോമിലായിരുന്നെങ്കിലും ഇന്ത്യൻ ജേഴ്സിയിലേക്കെത്തുമ്പോൾ രോഹിത് മികച്ച ഫോമിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മുംബൈ ഇന്ത്യൻസിൽ രോഹിതിന്റെ ഓപ്പണിംഗ് പങ്കാളിയായ ഇഷാൻ കിഷനാകും ഇന്ന് ഓപ്പണിംഗിൽ മറുവശത്ത്.

Leave A Reply