‘വൺ പ്ലസ് നോർഡ് 2T’ ഇന്ത്യയിൽ അവതരിപ്പിച്ചു

പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ OnePlus Nord 2Tഇന്ത്യയിൽ അവതരിപ്പിച്ചു. നോർഡ് 2 ന്റെ അപ്‌ഗ്രേഡ് പതിപ്പാണ് OnePlus Nord 2T. 90Hz റീഫ്രഷ് റേറ്റുള്ള ഒരു അമോലെഡ് സ്‌ക്രീൻ ഇതിലും ലഭിക്കുന്നു. ട്രിപ്പിൾ പിൻ ക്യാമറകളും 4500എംഎഎച്ച് ബാറ്ററിയുമാണ് ഫോണിലുള്ളത്. 30,000 രൂപ ബജറ്റിലാണ് കമ്പനി ഈ പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് കോൺഫിഗറേഷനുകളിലാണ് വൺപ്ലസ് OnePlus Nord 2T പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയാണ് വില. അതേസമയം, അതിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 33,999 രൂപയുമാണ് വില. ഗ്രേ ഷാഡോ, ജേഡ് ഫോഗ് തുടങ്ങി രണ്ട് കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാണ്.

OnePlus Nord 2T സവിശേഷതകൾ നോക്കുകയാണെകിൽ ഡ്യുവൽ സിം പിന്തുണയുള്ള OnePlus Nord 2T 5G സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 12.1-ൽ പ്രവർത്തിക്കുന്നു. 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌ക്രീൻ 90Hz റീഫ്രഷ് റേറ്റുമായാണ് വരുന്നത്. ഇതിന് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും HDR10+ സർട്ടിഫിക്കേഷനും ഉണ്ട്.

Leave A Reply