ചരക്കുനീക്കത്തിൽ ദക്ഷിണറെയിൽവേ മുന്നേറുന്നു

ചരക്കുനീക്കത്തിൽ ദക്ഷിണ റെയിൽവേക്ക്‌ റെക്കോഡ് നേട്ടം.കഴിഞ്ഞമാസം ജൂണിലെയും ഈവർഷം ജൂണിലെയും കണക്കുകൾ പരിശോധിച്ചപ്പോൾ ചരക്കുനീക്കത്തിൽ 53 ശതമാനം വർധനയുണ്ടായതായി ദക്ഷിണറെയിൽവേ അറിയിച്ചു.

ഇതിൽ കൂടുതലും കൽക്കരിയായിരുന്നു. കൽക്കരി താപവൈദ്യുതനിലയങ്ങളിലേക്കും സ്റ്റീൽ പ്ലാന്റുകളിലേക്കുമായിരുന്നു കയറ്റിയയച്ചത്. മൂന്നുമാസത്തിനുള്ളിൽ മാത്രം 33.75 കോടി രൂപ വരുമാനം ദക്ഷിണറെയിൽവേക്കുണ്ടായി. കേന്ദ്ര പവർ ആൻഡ് കോൾ(കൽക്കരി) മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്.

Leave A Reply