‘കോഹ്ലി പൂര്‍വാധികം ശക്തിയോടെ വീണ്ടും ക്രിക്കറ്റ് ലോകത്തേക്ക് തിരിച്ചുവരും’; പരിശീലകന്‍ രാജ്കുമാര്‍

ലോകക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ലോകത്ത് റെക്കോഡുകള്‍ വാരിക്കൂട്ടിയ കോലി എന്നാല്‍ കുറച്ചുകാലമായി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഈയിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 31 റണ്‍സ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.

കോലിയുടെ ഫോമില്ലായ്മ ടീമിനെയും ആരാധകരെയും ഒരുപോലെ തളര്‍ത്തുന്നുണ്ട്. എന്നാല്‍ കോലി പഴയ ഫോമിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ പറഞ്ഞു. കോലിയുടെ കുട്ടിക്കാലത്തെ പരിശീലകനാണ് രാജ്കുമാര്‍. രാജ്കുമാറിന്റെ കീഴിലാണ് കോലി ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചത്.

‘ കുറച്ചുകാലമായി മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കോലിയ്ക്ക് സാധിക്കുന്നില്ല. എല്ലാ മികച്ച താരങ്ങള്‍ക്കും ഇതുപോലെയൊരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കോലി ഔട്ടായത് മികച്ച പന്തിലാണ്. ഏതൊരു ബാറ്ററും വീണുപോകുന്ന പന്താണത്.

Leave A Reply