ഉദ്ഘാടനത്തിനൊരുങ്ങി കോടന്തുരുത്ത് ഗവണ്‍മെന്‍റ് വിവിഎച്ച്എസ്സിലെ പുത്തൻ കെട്ടിടം

ആലപ്പുഴ: കോടന്തുരുത്ത് പഞ്ചായത്തിലെ ഗവണ്‍മെന്‍റ് വി.വി.എച്ച്.എസ്.എസിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒന്‍പത് ക്ലാസ് മുറികള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളോടെയാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.കിഫ്ബി വഴി അനുവദിച്ച 2.79 കോടി രൂപയാണ് വിനിയോഗിച്ചത്. തീരദേശ വികസന കോര്‍പറേഷനാണ് (കെ.എസ്.സി.എ.ഡി.സി.) നിര്‍മ്മാണ ചുമതല.

10,197 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ സ്റ്റാഫ് റൂം, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ഡൈനിംഗ് ഹാള്‍, സ്റ്റോര്‍ റൂം, സിക്ക് റൂം, ശുചിമുറികള്‍ തുടങ്ങിയവയും ഉണ്ട്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നീണ്ട കാലത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്ന് സ്‌കൂള്‍ ഹെഡ് മിസ്ട്രസ് പി. ബിന്ദുലേഖ പറഞ്ഞു.

Leave A Reply