പച്ചക്കറി കൃഷിക്ക് കൈപ്പട്ടൂര്‍ വിഎച്ച്എസ്എസില്‍ തുടക്കം

പത്തനംതിട്ട: വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. സ്‌കൂള്‍ വളപ്പില്‍ 100 ഓളം ഗ്രോ ബാഗില്‍ കൃഷി ആരംഭിക്കും. മുഴുവന്‍ കൂട്ടികള്‍ക്കുമായി 300 പാക്കറ്റ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിതരണവും നടീലിന്റെ ഉദ്ഘാടനവും വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.സുഭാഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി വര്‍ഗീസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലവി പ്രിയ, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിശ്വനാഥന്‍ ഉണ്ണിത്താന്‍, കൃഷി ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍, അസി.കൃഷി ഓഫീസര്‍ കെ.എസ് അനീഷ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply