വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപ്പന; കണ്ണൂർ സ്വദേശി അറസ്റ്റിൽ

പത്തനംതിട്ട: തുമ്പമണ്ണിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ . കണ്ണൂർ വെളിയന്നൂർ സ്വദേശി ഷനത്താണ് (21) അറസ്റ്റിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും രണ്ടര കിലോ കഞ്ചാവ് പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന നൂറനാട് സ്വദേശി മഹേഷ് ഓടി രക്ഷപ്പെട്ടു.

പ്രിവന്റീവ് ഓഫീസർമാരായ ഹരികുമാർ , ഹരീഷ്, ഉദ്യോഗസ്ഥരായ ബിനു വർഗീസ്, രാധാകൃഷ്ണപിള്ള രാജേഷ്, ആകാശ്, ഗീതാലക്ഷ്മി, കവിത തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply