റാന്നിയിൽ വൈറൽപ്പനി വ്യാപകം

റാന്നി: കിഴക്കൻ മലയോര മേഖലയായ റാന്നിയിൽ പനി പടരുന്നു. വൈറൽപ്പനി എന്ന നിലയിൽ സ്വയം ചികിത്സയാണ് മിക്കവരും നടത്തുന്നത്. ചുരുക്കം ആളുകൾ മാത്രമാണ് ആശുപത്രികളെ ആശ്രയിക്കുന്നത്. കോവിഡിന് ശേഷം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പനിക്കുള്ള മരുന്നുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

സംസ്ഥനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കിയെങ്കിലും പലരും വയ്ക്കാറില്ല. പനി, ചുമ, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. വൈറൽ പനിക്ക് പുറമെ കുട്ടികളിൽ മാത്രം കണ്ടുവരുന്ന തക്കാളിപ്പനിയും റാന്നി മേഖലയിൽ പടരുന്നുണ്ട്. മഴക്കാലത്ത് വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ ശുചിയായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം കൊടുക്കുന്നുണ്ടെങ്കിലും പലരും ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നുണ്ട്. റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കൊതുക് വാപകമായി മുട്ടയിട്ട് പെരുകുന്നുമുണ്ട്.

Leave A Reply