പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 11ന്

ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റ് രാജിവെച്ചതിനെ തുടർന്ന് ഈ മാസം 11ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തും. നിലവിലെ സാഹചര്യത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിട്ടു നിൽക്കാനാണ് സാദ്ധ്യത. അതോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സമാനമായി അഞ്ചു വീതം വോട്ടുകൾ ബി.ജെ.പി.ക്കും, ഇടതുമുന്നയിക്കും ലഭിക്കും. ഇവിടെയും ഭാഗ്യത്തിൽ പ്രതീക്ഷയർപ്പിക്കാനെ ഇരു മുന്നണികൾക്കും കഴിയൂ.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭാഗ്യം ആർക്കൊപ്പം നിന്നാലും മുൻ പ്രസിഡന്റ് രാജിവച്ച ഏഴാം വാർഡിൽ നടത്തേണ്ട ഉപതിരഞ്ഞെടുപ്പും പഞ്ചായത്ത് ഭരണത്തിൽ വീണ്ടും നിർണായകമായി മാറും.

ബി.ജെ.പിക്കും, സി.പി.എമ്മിനും ശക്തമായ സ്വാധീനമുള്ള വാർഡാണിത്. നിലവിൽ സോഷ്യൽ മീഡിയയിലടക്കം മുൻ പ്രസിഡന്റ് ആശാ വി.നായരെ ഇടതുപാളയത്തിലേക്കു സ്വാഗതം ചെയ്തു കൊണ്ടുള്ള വാർത്തകൾ നിറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് വരുന്ന പക്ഷം ആശയെ തന്നെ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിർത്തി എൽ.ഡി.എഫ്. പിന്തുണയ്ക്കാൻ സാദ്ധ്യതയുണ്ട്.

Leave A Reply