ഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഇന്നു വിവാഹിതനാകുന്നു. ഡോ. ഗുർപ്രീത് കൗർ ആണ് വധു. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും പങ്കെടുക്കും.
48 വയസുള്ള ഭഗവന്ത് മൻ ആറു വർഷം മുമ്പു വിവാഹ മോചനം നേടിയിരുന്നു. ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. കുട്ടികൾ ആദ്യ ഭാര്യക്കൊപ്പം അമേരിക്കയിലാണ്.