ദിനവും ‘ഓട്‌സ്’ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്; അറിയാം…

എല്ലാ പ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളർച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.

‘ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സ​​ഹായകമാണ്…’ – പോഷകാഹാര വിദഗ്ധ ഗാർഗി ശർമ്മ വ്യക്തമാക്കി.

ഉയർന്ന രക്തസമ്മർദ്ദത്തെ അടിച്ചമർത്താൻ അറിയപ്പെടുന്ന അവെനൻത്രമൈഡുകൾ എന്ന ആന്റിഓക്‌സിഡന്റുകളാൽ ഓട്‌സിൽ സമ്പന്നമാണ്. ഇത് രക്തക്കുഴലുകളിലൂടെ രക്തത്തിന്റെ സുഗമമായ ചലനത്തിന് സഹായിക്കുന്നു.

കുറഞ്ഞ കലോറി ഓട്‌സിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ഭക്ഷണത്തെ വേഗത്തിൽ വിഘടിപ്പിക്കുന്നു. ഇത് അവയുടെ ദഹനത്തെ എളുപ്പമാക്കുന്നു. ഈ പ്രക്രിയയിൽ അധിക കലോറി നഷ്ടപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുന്നു. ബീറ്റാ ഗ്ലൂക്കൻ സംയുക്തം ചോളിസിസ്റ്റോകിനിൻ എന്ന വിശപ്പിനെ പ്രതിരോധിക്കുന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

Leave A Reply