‘ബാസ്ബോള്‍ ക്രിക്കറ്റിനെക്കുറിച്ച് ശരിക്കും ഒന്നും അറിയില്ല..’; തുറന്നുപറഞ്ഞ് ദ്രാവിഡ്

ലണ്ടന്‍: ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 378 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് ആനായാസം പിന്തുടര്‍ന്നതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ച ഇംഗ്ലണ്ട് കളിക്കുന്ന ബാസ്‌ബോള്‍ ക്രിക്കറ്റിനെ കുറിച്ചാണ്. ബ്രണ്ടന്‍ മക്കല്ലം ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം തുടര്‍ച്ചയായി നാലു ടെസ്റ്റുകളിലാണ് ഇംഗ്ലണ്ട് 250 റണ്‍സിന് മുകളിലുള്ള ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ മക്കല്ലം പിന്തുടര്‍ന്നിരുന്ന ആക്രമണശൈലിയില്‍ തന്നെയാണ് ഇംഗ്ലണ്ടും ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വാര്‍ത്താസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടും ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ക്രിക്കറ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. എന്നാന്‍ തനിക്കതിനെക്കുറിച്ച് ശരിക്കും ഒന്നും അറിയില്ലെന്നായിരുന്നു ശാന്തനായുള്ള ദ്രാവിഡ് തിരിച്ചു നൽകിയ മറുപടി.

 

Leave A Reply