ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; കയാക്കിങ് സംഘം കായലിൽ വീണു

പരവൂർ: കയാക്കിംങിനിടെ ഒഴുക്കിൽപ്പെട്ട് മറിഞ്ഞ് വിനോദ സഞ്ചാരികൾ അടക്കമുള്ള 13 പേർ പരവൂർ കായലിൽ വീണു. ഇന്നലെ രാവിലെയോടെ പരവൂർ കായലിൽ പൊഴിക്കര ചീപ്പ് പാലത്തിനടുത്തായിരുന്നു അപകടം. ഹൈദരാബാദ് സ്വദേശികളായ 12 പേരും ഗൈഡുമാണ് കായലിൽ വീണത്.ഇവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ദുരന്തമൊഴിവായി.

താന്നിയിലെ സ്വകാര്യ കയാക്കിംഗ് കേന്ദ്രത്തിലെത്തിയ സഞ്ചാരികൾ മുക്കം ഭാഗത്ത് നിന്ന് കായലിൽ കയാക്കിംഗ് നടത്തുകയായിരുന്നു. ഇവർ മൊബൈലിൽ ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.പൊഴിക്കര ചീപ്പിൽ നിന്ന് ചൂണ്ടയിടുകയായിരുന്ന ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പരവൂർ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി കായലിൽ വീണവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകൾ മാത്രമുണ്ടായിരുന്നതിനാൽ ഇവർ വൈകുന്നേരത്തോടെ തന്നെ ആശുപത്രി വിട്ടു.

Leave A Reply