ചിത്രം ‘റോക്കട്രി ദി നമ്പി എഫക്ട്’ എന്ന ഉജ്ജ്വലമായ പേര് തന്നെ ഒരു ഉൾപ്പുളകം തനിക്ക് നൽകുന്നതായി ബോളിവുഡ് സ്റ്റാർ ഹൃതിക് റോഷൻ. ഈ സിനിമക്കായി തന്റെ ഹൃദയവും ആത്മാവും നൽകിയ എന്റെ സുഹൃത്ത് നടൻ മാധവനോട് തന്റെ നിറഞ്ഞ സന്തോഷം അറിയിക്കുന്നു. മാധവന്റെ സംവിധാന അരങ്ങേറ്റത്തിന് മാഡിക്കും റോക്കട്രിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. തിയറ്ററിൽ കാണാനുള്ള കാത്തിരിപ്പിലാണ്!- ഹൃതിക് റോഷൻ ട്വിറ്ററിൽ കുറിച്ചു .
‘റോക്കട്രി’ എന്ന ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ ഒന്നിനായിരുന്നു. നമ്പി നാരായണന്റെ ജീവിത കഥ ആസ്പദമാക്കി ആര് മാധവന് സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന് തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്. റിലീസിന് മുൻപ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ച് വലിയ പ്രശംസ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.