ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്നും കാണാതായ ചന്ദന വിഗ്രഹങ്ങൾ കണ്ടെത്തി

കാട്ടാക്കട: പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ നിന്ന് നഷ്ടപ്പെട്ടതെന്ന് കരുതുന്ന ചന്ദന വിഗ്രഹങ്ങൾ കണ്ടെത്തി. അതേ റേഞ്ച് ഓഫീസിൽ നിന്ന് തന്നെയാണ് ചന്ദന വിഗ്രഹങ്ങൾ കണ്ടെത്തിയത്. പിടികൂടി സൂക്ഷിച്ചിരുന്ന ചന്ദനവിഗ്രഹങ്ങൾ നഷ്ടപ്പെട്ടന്ന് കാട്ടി ഞായറാഴ്ച വൈകിട്ട് റേഞ്ച് ഓഫീസർ ഷാജിയാണ് കാട്ടാക്കട പോലീസിന് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും ആരംഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് റേഞ്ച് ഓഫീസിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്ഥലങ്ങളും മുറികളും പരിശോധിക്കുമ്പോഴാണ് നഷ്ടപ്പെട്ടന്ന് കരുതിയ ചന്ദന വിഗ്രഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ റിപ്പോർട്ട് ഉടൻ തന്നെ മന്ത്രിക്ക് കൈമാറും.പോലീസിൽ പരാതി നൽകിയ റേഞ്ച് ഓഫീസറോടും വിശദീകരണം തേടും.

Leave A Reply