ആരോഗ്യ പ്രവർത്തകർക്കുള്ള ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

എറണാകുളം: ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവത്തകർക്കായുള്ള ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കലാ കേശവൻ ഉദ്ഘാടനം ചെയ്തു. ഹെപ്പറ്റൈറ്റിസ്-ബി ഉള്ള രോഗികളിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് നീഡിൽ പ്രിക്‌ ഇഞ്ചുറി വഴി ഉണ്ടായേക്കാവുന്ന മാരകമായ HBSAg രോഗത്തിനുള്ള കരുതലാണ് ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിനേഷൻ.

ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ കസ്പ് ഫണ്ട് ഉപയോഗിച്ച് ജീവനക്കാർക്കുള്ള കുത്തിവെപ്പ് നൽകിയ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് എറണാകുളമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹൻ പറഞ്ഞു. നഴ്‌സിംഗ് സൂപ്രണ്ട് ടി ബി രാധാമണി സ്വാഗതം ആശംസിച്ച ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ അധ്യക്ഷത വഹിച്ചു.ജൂലൈ 7, 9 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിവൻറ്റീവ് ക്ലിനിക്കിൽ കുത്തിവെപ്പ് നടത്തുന്നത്‌.

ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ഗീത നായർ, മൈക്രോബയോളജി വകുപ്പ് മേധാവി ഡോ ജൊവാന മേരി മഗ്ദലിൻ, ചീഫ് നഴ്സിങ് ഓഫീസർ സർ ശാന്തമ്മ ഇ സി, കമ്മ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ ബിന്ദു വാസുദേവൻ, അസിസ്റ്റൻറ് പ്രൊഫസർ മെഡിസിൻ ഡോ സുമ സാമുവൽ,നഴ്സിങ് ഓഫീസർ സി.എം റസിയ എന്നിവർ സംസാരിച്ചു.

Leave A Reply