ബിരുദ പ്രവേശനത്തിന് വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്താം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവ., എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് https://admissions.keralauniversity.ac.in വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്താം. എല്ലാ കോളേജുകളിലേയും മെറി​റ്റ്, സംവരണ സീ​റ്റുകളിൽ ഏകജാലക രീതിയിലാണ് പ്രവേശനം.

മാനേജ്‌മെന്റ്, കമ്മ്യൂണി​റ്റി, സ്‌പോർട്സ് ക്വോട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പടെ രജിസ്ട്രേഷൻ നടത്തണം. ബി.എ മ്യൂസിക്, ബി.പി.എ കോഴ്സുകളിൽ പ്രവേശനത്തിനും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ മാ​റ്റരുത്.

സ്‌പോർട്സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്സ് കോളത്തിന് നേരെ ‘യെസ്” എന്ന് രേഖപ്പെടുത്തണം. ഓൺലൈൻ രജിസ്‌ട്രേഷനിൽ നൽകിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കൂ. ഡൗൺലോഡ് ചെയ്‌തെടുക്കുന്ന പ്രൊഫോർമയുടെ പകർപ്പ് അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ രജിസ്‌ട്രേഷൻ തീരുന്നതിനകം നൽകണം.

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈനിലേ സ്വീകരിക്കൂ. ഡിമാന്റ് ഡ്രാഫ്​റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല. ഹെൽപ്പ് ലൈൻ: 8281883052, 8281883053, 8281883052. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. പ്രവേശന സമയത്ത് കോളേജുകളിൽ ഹാജരാക്കണം.

Leave A Reply