‘മോട്ടോ ജി 42’ ഇന്ത്യയിൽ; സവിശേഷതകൾ അറിയാം…

മോട്ടോ ജി 42 ഒടുവിൽ ഇന്ത്യയിലെത്തി. തിങ്കളാഴ്ചയാണ് മോട്ടോ ജി 42 ഇന്ത്യയിൽ അവതരിപ്പിച്ചത്. മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ മോട്ടൊറോളയുടെ പുതിയ ഹാൻഡ്സെറ്റാണിത്. ബജറ്റ് സെഗ്‌മെന്റിൽ മോട്ടറോളയുടെ ഏറ്റവും പുതിയ മോഡലായാണ് പുതിയ സ്മാർട്ട്‌ഫോൺ വരുന്നത്. കഴിഞ്ഞ വർഷം യൂറോപ്പ്, ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള വിപണികളിൽ ലോഞ്ച് ചെയ്ത മോട്ടോ ജി 41 ന്റെ പിൻഗാമി കൂടിയാണിത്. 20:9 അമോലെഡ് ഡിസ്‌പ്ലേയും ട്രിപ്പിൾ പിൻ ക്യാമറകളുമായാണ് മോട്ടോ ജി42 വന്നിരിക്കുന്നത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 SoC ആണ് സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 20W ഫാസ്റ്റ് ചാർജിംഗും ഇതില്‍ ഉൾപ്പെടുന്നു. റെഡ്മീ നോട്ട് 11, റിയല്‍മീ 9i, പൊക്കൊ M4 പ്രോ എന്നിവയോടാണ് മോട്ടോ ജി42 മത്സരിക്കുന്നത്. 500 രൂപ വിലയുള്ള മോട്ടോ ജി52-നേക്കാൾ സവിശേഷതകള്‍ ഇതിനുമുണ്ട്. 14,499 രൂപയാണ് ബേസിക് വേരിയന്റിന്റെ വില വരുന്നത്.

മോട്ടോ ജി42 ന്റെ ഇന്ത്യയിലെ വില 13,999 രൂപയാണ്. നാല് ജിബി റാമും + 64 ജിബി സ്റ്റോറേജ് വേരിയന്റുമാണ് ഫോണിന്റെ പ്രത്യേകത. അറ്റ്‌ലാന്റിക് ഗ്രീൻ, മെറ്റാലിക് റോസ് നിറങ്ങളിൽ വരുന്ന ഫോൺ ഈ മാസം 11 മുതൽ ഫ്ലിപ്കാർട്ടിലൂടെയും രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പനയ്‌ക്കെത്തും. എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. 419 രൂപയുടെ ജിയോ ഉപയോക്താക്കൾക്ക് 2,549 രൂപയ്ക്ക് ഫോണ്‍ ലഭിക്കുകയും ചെയ്യും.

 

Leave A Reply