‘കുന്തവും കുടചക്രവും’ വിലകുറച്ച് കാണിക്കാൻ ഉപയോഗിക്കുന്ന

തിരുവനന്തപുരം: സജി ചെറിയാൻ തന്റേതായി ശൈലയിൽ പറഞ്ഞുവെന്ന് എന്ന് അദ്ദേഹം വിശദീകരിച്ച ‘കുന്തവും കുടചക്രവും’ എന്ന പ്രയോഗം മലയാളത്തിൽ കാലാകാലങ്ങളായി പ്രയോഗിക്കുന്ന ശൈലിയാണ്. ‘കണ്ട അണ്ടനും അടകോടനും…’ എന്ന് പറയുന്നത് പോലെ തന്നെ നിന്ദിച്ചു പറയുന്ന അല്ലെങ്കിൽ വിലകുറച്ച് കാണിക്കാൻ ഉപയോഗിക്കുന്ന ശൈലി.

‘ഇതുപോലെയുള്ള കുന്തവും കുടച്ചക്രവും ഒന്നും എന്നോട് പറയല്ലേ’ അവന്റെ ഒരു കുന്തവും കുടചക്രവും,​ എടുത്തുകൊണ്ടു പോടേയ് കുന്തവും കുടചക്രവും….’ എന്നൊക്കെ പറയുന്നത് അവമതിപ്പ് വ്യക്തമാക്കിക്കൊണ്ടാണ്. എന്തിനെക്കുറിച്ചാണോ കുന്തവും കുടച്ചക്രവും എന്ന് പറയുന്നത് അതിനെ നിങ്ങൾ ബഹുമാനിക്കുന്നില്ല, അല്ലെങ്കിൽ വിലവയ്ക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. ‘ചുക്കും ചുണ്ണാമ്പും’,​ ‘അന്തവും കുന്തവും’ തുടങ്ങിയ ശൈലികളും പുച്ഛിച്ച് സംസാരിച്ചു പറയുമ്പോൾ ഉപയോഗിക്കുന്നതാണ്.

കുന്തം, കുടച്ചക്രം എന്നീ വാക്കുകളുടെ അർത്ഥത്തിന് അപ്പുറത്തേക്ക് ഏത് സാഹചര്യത്തിൽ ഈ വാക്കുകൾ ഒരുമിച്ച് പ്രയോഗിക്കുന്നു എന്നിടത്താണ് ഈ പ്രയോഗത്തിന് അർത്ഥം ഉണ്ടാവുന്നത്. കുന്തം,​ കുടച്ചക്രം എന്നീ വസ്തുക്കൾ ശരിക്കും ഉളളതാണ്. കുന്തം ആയുധമാണ്. കുടചക്രം പണ്ട് ഉപയോഗിച്ചിരുന്ന ഓലക്കുടയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

ഓലക്കുടയിൽ ഓല തുന്നിക്കെട്ടാനുള്ള ഭാഗത്തിനെ വടക്കൻ കേരളത്തിൽ കുടച്ചക്രം എന്ന് വിശേഷിക്കാരുണ്ടായിരുന്നു. ദീപാവലിയ്ക്കും വിഷുവിനും ഒക്കെ കത്തിയ്ക്കുന്ന ചക്രത്തിന് കുടചക്രമെന്നാണ് തെക്കൻ കേരളത്തിൽ പറയുന്നത്. കത്തിക്കുമ്പോൾ ഒരു കമ്പിയിൽ കിടന്ന് കറങ്ങുന്ന തരത്തിലാണ് ഈ ചക്രമുള്ളത്. ചിലയിടങ്ങളിൽ നിലച്ചക്രത്തിനും (തറച്ചക്രം)​ കുടച്ചക്രം എന്ന് പറയാറുണ്ട്.

Leave A Reply