കണ്ണൂരിലെ സ്കൂളുകൾക്ക് ഇന്ന് അവധി

കണ്ണൂർ: കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ അംഗൻവാടികൾ , മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല.

അതേസമയം, കഴിഞ്ഞ മൂന്ന് ദിവസത്തിലധികമായി പെയ്യുന്ന കനത്തമഴയിൽ രണ്ടിടങ്ങളിലായി വീടും കിണറും തകർന്നു. മിക്കയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. മാവിച്ചേരി കുളങ്ങര യശോദയുടെ വീടാണ് തകർന്നത്. ശക്തമായ മഴയിൽ ഓടുമേഞ്ഞ വീടിന് മുകളിൽ തെങ്ങ് വീഴുകയായിരുന്നു.ആളപായമില്ല. ഏകദേശം 50,000 രൂപ നഷ്ടമുള്ളതായി കണക്കാക്കുന്നു.

Leave A Reply