ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് സെമി ഫൈനൽ ലൈനപ്പായി. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും ഓസ്ട്രേലിയയുടെ നിക്ക് കിർഗ്യോസും തമ്മിലാണ് ഒരു സെമി പോരാട്ടം നടക്കുന്നത്. മറ്റൊരു സെമി നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഓസ്ട്രേലി യയുടെ നിക് കിർഗ്യോസും തമ്മിൽ നടക്കും.
അമേരിക്കന്‍ താരം ടെയ്ലര് ഫ്രിറ്റ്സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണു നദാല്‍ സെമിയിൽ ഇടംപിടിച്ചിരിക്കുന്നത്. ക്വാർട്ടർ പോരാട്ടം നാലു മ ണിക്കൂറും 22 മിനിറ്റും നീണ്ടു. സ്കോർ: 3-6, 7-5, 3-6, 7-5, 7-6 (4). ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിനെ 4-6, 3-6, 6-7 (5-7) ന് കീഴടക്കിയാണ് കിർഗ്യോസിന്റെ മുന്നേറ്റം.