മുടി നീട്ടിവളർത്തി; അധ്യാപകൻ വിദ്യാർത്ഥിയെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി

ചങ്ങരംകുളം: മുടി നീട്ടി വളർത്തിയതിന് അഞ്ചാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി. വിദ്യാർത്ഥിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ചതായാണ് പരാതി.സംഭവുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽഫെയർ അസോസിയേഷനും ചങ്ങരംകുളം പോലീസിനും വിദ്യാർത്ഥിയുടെ മാതാവ് പരാതി നൽകി.

കോലിക്കര സ്വദേശി ഷെബീറിന്റെ മകൻ ക്യാൻസർ രോഗികൾക്ക് നൽകാനായി തലമുടി വളർത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിരുന്നു, എന്നാൽ സ്കൂളിലെ മറ്റൊരു അധ്യാപകൻ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നും മാതാവ് പറഞ്ഞു.

മുടി വളർത്തുന്നു എന്ന കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം കുട്ടിയെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് പ്രിൻസിപ്പാളിന്റെ മുറിയിൽ കൊണ്ട് നിർത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് അധ്യാപകനെതിരായ പരാതി.കഴുത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും യുവതി പറഞ്ഞു.

Leave A Reply